ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ പ്രതിഷേധം മാത്രം

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ് ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 20 ലധികം പ്രതിപക്ഷ പാർട്ടികളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കി.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ 13 ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ശക്തി പകരുന്നതാണ് ഭാരത് ബന്ദ്. 20 ലധികം രാഷ്ട്രീയ പാർട്ടികളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.