പച്ചക്കറി മാർക്കറ്റിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം:രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തുവന്ന യുവാവിനെ അമിതമായി ബ്രൗൺഷുഗർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന താഴത്തുവീട്ടിൽ റാഷിദിനെ (35)കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് വളപട്ടണം വൻകുളത്ത് വയൽ മീൻ കുന്നിലെ പുതിയവീട്ടിൽ ദീപക് (24) ചാലാട് സർവീസ് സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന. താഴത്തെ വീട്ടിൽ റിൻഷാദ്( 24 )എന്നിവരെയാണ് ടൗൺ എസ് ഐ ശ്രീജിത്ത് കോടേരി അഡീഷണൽ എസ് ഐ എൻ ദിനേശ് സിവിൽ പോലീസ് ഓഫീസർ സഞ്ജയ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തത്. വെജിറ്റബിൾ മാർക്കറ്റ് സമീപത്തെ ലോഡ്ജിലെ റാഷിദിന്റെ മുറിയിൽ തലേദിവസം ദീപക്കും,റിൻഷാദും എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. റാഷിദിന് കൈ ഞരബിൽ ബ്രൗൺഷുഗർ കുത്തിവെച്ചത് ഇരുവരും ചേർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു .ഇതോടെ മയക്കത്തിലായ റാഷിദിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കാതെ ഇരുവരും മുറി വിട്ടു പോവുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. റാഷിദിനെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ്മാർട്ടം നടത്തിയപ്പോഴാണ് അമിതമായി ബ്രൗൺഷുഗർ ശരീരത്തിൽ കണ്ടതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. ഇത്തരത്തിൽ മരണം സംഭവിക്കുന്നത് ജില്ലയിൽ ഇത് നാലാംതവണയാണ് .അറസ്റ്റിലായ ദീപക് നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: