മട്ടന്നൂരിലും പരിസരങ്ങളിലും ഞായറാഴ്ച ഗതാഗത നിയന്ത്രണം

വിമാനത്താവള ഉദ്ഘാടനദിവസമായ ഞായറാഴ‌്ച മട്ടന്നൂരിലും പരിസരത്തും ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി‌. സുരക്ഷാചുമതലക്കായി കണ്ണൂർ ജില്ലാപൊലീസ് ചീഫിന്റെ നേതൃത്വത്തിൽ 11 ഡിവൈഎസ‌്പിമാർ, 57 സിഐമാർ, 15 ഇൻസ‌്പെക്ടർമാർ, 765 പോലീസുകാർ, 80 ഓളം വനിതാ പോലീസുകാർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.ബോംബ് സ്ക്വാഡിന്റെയും പൊലീസിന്റെയും പരിശോധന ഉണ്ടായിരിക്കും.

പൊതുജനങ്ങൾക്കായി പനയത്താംപറമ്പ‌് പാർക്കിങ് ഏരിയയിൽനിന്നും രാവിലെ ആറു മുതൽ ചാലോട് വായന്തോട് വഴി വിമാനത്താവളത്തിലേക്കും അഞ്ചരക്കണ്ടി വഴി പനയത്താംപറമ്പ‌് പാർക്കിങ് സ്ഥലത്തേക്കും 40 ഓളം ബസ്സുകൾ സർവീസ് നടത്തും. മട്ടന്നൂർ ബസ്സ്റ്റാൻഡ‌് മട്ടന്നൂർ ഹൈസ്കൂൾ, പോളിടെക‌്നിക് പാർക്കിങ് ഗ്രൗണ്ട്, ചാവശേരി എന്നിവിടങ്ങളിൽനിന്നും 50 ഓളം ബസ്സുകൾ വിമാനത്താവളത്തിലേക്കും, തിരിച്ചും സൗജന്യ സർവീസ് നടത്തും. പാസിൽ അനുവദിച്ച പാർക്കിങ് ഗ്രൗണ്ടിന്റെ നമ്പറിൽ മാത്രമേ വാഹനങ്ങൾ പാർക് ചെയ്യാൻ പറ്റുകയുള്ളൂ. പനയത്താംപറമ്പ‌്, മട്ടന്നൂർ പോളിടെക‌്നിക‌് ഗ്രൗണ്ട്, മട്ടന്നൂർ ഹൈസ്കൂൾ ഗ്രൌണ്ട്, ചാവശേരി എന്നിവിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ‌്. പനയത്താംപറമ്പ‌് –-ചാലോട‌്–- മട്ടന്നൂർ, വായന്തോട‌്, കീഴല്ലൂർ, അഞ്ചരക്കണ്ടി പനയത്താംപറമ്പ‌് റൂട്ടിൽ വാഹന പാർക്കിങ് അനുവദിക്കില്ല. പാർക്ക‌് ചെയ്യുന്ന വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് നീക്കി ചെലവ് ഉടമകളിൽനിന്നും ഈടാക്കും.

ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ്സുകളും മറ്റ് വാഹനങ്ങളും ഇരിക്കൂർ, ചാലോട് വഴി കണ്ണൂരിലേക്കും തിരിച്ചും അതേപോലെ പോകണം.

ഇരിട്ടി ഭാഗത്തുനിന്നും, കൂത്തുപറമ്പ‌്, തലശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളും സ്വകാര്യ വാഹനങ്ങളും പയഞ്ചേരിയിൽനിന്നും കാക്കയങ്ങാട്, തില്ലങ്കേരി, ശിവപുരം വഴി ഉരുവച്ചാൽ എത്തിച്ചേർന്നു യാത്ര തുടരണം. കൂത്തുപറമ്പിൽനിന്നും മട്ടന്നൂർ–- ഇരിട്ടി ഭാഗത്തേക്ക‌് പോകുന്ന വാഹനങ്ങൾ ഉരുവച്ചാലിൽനിന്നും ശിവപുരം–- തില്ലങ്കേരി വഴി പോകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: