മാലൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണു പരിക്കേറ്റ വിദ്യാർഥി മരണപെട്ടു

മാലൂര്‍: ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണു പരിക്കേറ്റ 10ാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ആണ് മരണപെട്ടത്

ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കവെ സ്കൂൾ പറമ്പിലെ ആഴമേറിയ കിണറ്റിലേക്ക് വീണാണ് അപകടം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ് പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. മാലൂർ കെ.പി.ആർ.നഗറിനടുത്ത് ഓർമ്മ സ്റ്റോപ്പിൽ കുഞ്ഞും വളപ്പ് വീട്ടിൽ മീത്തലെ പുരയിൽ രമേശന്റെയും സി.രൂപയുടെയും മകനാണ് ആദർശ് . സഹോദരൻ: സി. ആദിത്ത് (ഏഴാം തരം വിദ്യാർഥി, മാലൂർ യു.പി.സ്കൂൾ). കോഴിക്കോട് നിന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാലൂരിലെത്തിക്കും.

കാലങ്ങളായി ഉപയോഗ ശൂന്യമായ കിണര്‍ മൂടണമെന്ന ആവശ്യം സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: