കക്കാട് പുഴയും പരിസരങ്ങളും മേയർ സന്ദർശിച്ചു

കക്കാട് പുഴയുടെ പുനരുജ്ജീവനത്തിനും സൗന്ദര്യവൽക്കരണത്തിനുമായി കോർപ്പറേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴും
മാലിന്യം വലിച്ചെറിഞ്ഞ് മലിനമാക്കുന്നത് സംബന്ധിച്ച് നേരിട്ട് പരിശോധന നടത്തുന്നതിനായി മേയർ അഡ്വ. ടി ഒ മോഹനന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കക്കാട് പുഴയും പരിസരങ്ങളും സന്ദർശിച്ചു.
ഇരുട്ടിന്റെ മറവിൽ പുഴയും പരിസരങ്ങളും മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു.
ഇതിനായി ജനങ്ങളുടെ ഇടയിൽ ശക്തമായ ബോധവൽക്കരണ നടപടികൾ ആവശ്യമാണ്.
ഇത്തരം ആളുകളെ കണ്ടെത്തുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല സ്ക്വഡുകൾ ശക്തമാക്കുകയും ആവശ്യമുള്ള ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും.
മേയരോടൊപ്പം ഡെപ്യൂട്ടി മേയർ
കെ ഷബീന ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.പി ഇന്ദിര, കൗൺസിലർമാരായ പനയനുഷ പി കൗലത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സുധീർബാബു, കെ.വേലായുധൻ തുടങ്ങിയവരും ഉണ്ടായിരുന്നു.