പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന മോഷണ സംഘത്തെ 24 മണിക്കൂറിൽ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന അന്തർസംസ്ഥാന മോഷണ സംഘം കണ്ണൂരിൽ പിടിയിൽ. വീട് പൂട്ടി ഉടമ കുടുംബസമേതം മലപ്പുറം പോയ സമയം വീട് കുത്തി തുറന്ന് മോഷണം നടത്തിയ മൂന്നു പ്രതികളെയാണ് 24 മണിക്കൂറിനുള്ളിൽ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഉത്തർപ്രദേശ് സമ്പൽ ജില്ല സ്വദേശികളായ ചിത്രീരി രവീന്ദ്ര പാൽ ഗൗതം (28), ജന്നത് ഇന്റർ കോളേജിന് സമീപം രാം ബറോസ് കശ്യപ് (26), ന്യൂഡൽഹി സ്വദേശി ലാഹോട്ടിൽ മഹീന്ദ്ര (50) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ എസ്എച്ച്ഒ പിഎ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ടൗൺ എസ്‌ഐ നസീബ്, എഎസ്‌ഐ അജയൻ, എസ്.സിപിഒ ഷൈജു, സിപിഒമാരായ നാസർ, രാജേഷ്, നവീൻ, ജിഷ്ണു, ബാബുമണി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. സ്വർണ്ണവും പണവും കവർന്ന കേസിലാണ് അന്യസംസ്ഥാന പ്രതികൾ അന്യ മോഷണ സംഘം പിടിയിലായത്. പ്രതികൾ കേരളത്തിൽ വന്ന് മോഷണം നടത്തി തിരികെ നാട്ടിലേക്ക് തന്നെ തിരികെ പോകുവാനാണ് ഇവർ ലക്ഷ്യമിട്ടത്. ഇവർ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അഞ്ചോളം മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് പറഞ്ഞു.
അബൂബക്കർ പുറത്തീൽ, കണ്ണൂർ വാർത്തകൾ