പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം.

കണ്ണൂർ : പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം. പയ്യാമ്പലം കനിയിൽ പാലത്തെ നക്ഷത്രയിൽ താമസിക്കുന്ന അശോകൻ്റെ വീട്ടിലാണ് മോഷണം. വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന മോഷ്ടാവ് അകത്തെ മുറിയിൽ കയറി അലമാരയിലെ ബേഗിൽ സൂക്ഷിച്ച ഒരു പവനോളം തൂക്കം വരുന്ന ആഭരണവും നാലായിരം രൂപയും കവർന്നു .കഴിഞ്ഞ ദിവസംവീടുപൂട്ടി ഭാര്യയുമായി ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു മോഷണം. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്തടൗൺ പോലീസ് അന്വേഷണം തുടങ്ങി.