വ്യാപാരിയുടെ കളഞ്ഞു പോയ ഒന്നര ലക്ഷം രൂപ തിരിച്ചുനൽകി യുവാക്കൾ മാതൃകയായി.

പയ്യന്നൂര്‍: കട പൂട്ടി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന വ്യാപാരിയുടെ നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപയും ചെക്കുകളും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി ഇളമ്പച്ചിയിലെ യുവാക്കൾ മാതൃകയായി.
പയ്യന്നൂർപെരുമ്പയിലും തൃക്കരിപ്പൂരിലുമായി ടൂ വീലർ മെക്കാനിക്കുകളായി ജോലിചെയ്തുവരുന്ന തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട് സ്വദേശികളായ ഭവാനി നിവാസില്‍ കെ.വി.വൈശാഖ്(26), കെ.നരേന്ദ്രന്(26) എന്നിവരാണ് കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപയും ചെക്കുകളും ഉടമസ്ഥന് കൈമാറി മാതൃകയായത്.
ഇന്നലെ രാത്രി 8.30 മണിയോടെ സുഹൃത്തുക്കളായ ഇരുവരും ഭക്ഷണം കഴിക്കാൻ ബൈക്കില്‍ പയ്യന്നൂരിലെത്തിയപ്പോഴാണ് പഴയ ബസ്റ്റാന്റിന് സമീപത്തെ മെയിൻ റോഡിൽ വെച്ച് ഒരു തുണി സഞ്ചി കളഞ്ഞുകിട്ടത്. സഞ്ചി തുറന്ന് നോക്കിയപ്പോൾപണമാണെന്ന് മനസിലാക്കിയ ഇവരും ഉടന്‍ പയ്യന്നൂർപോലീസ് സ്റ്റേഷനിലെത്തി വിരമറിയിക്കുകയായിരുന്നു. സഞ്ചിയിൽ നിന്നും കിട്ടിയ ബാംഗ്ളൂരുലേക്ക് 13,000 രൂപ അയച്ചുകൊടുത്തതിന്റെ രേഖയില്നിന്നുലഭിച്ച ഫോൺ നമ്പറില്‍ പോലീസ് വിളിച്ചപ്പോഴാണ് പണമയച്ചത് പഴയ ബസ്റ്റാന്റിന് സമീപത്തെ വ്യാപാരിയായ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ ബികെ ക്വാര്‍ട്ടേഴ്സിലെ മുജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞത്. കടപൂട്ടി ഇയാൾ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പണമടങ്ങിയ സഞ്ചികളഞ്ഞു പോയത്..പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഉടമയ്ക്ക് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പണം കൈമാറിയ ശേഷമാണ് യുവാക്കള്നാട്ടിലേക്ക് തിരിച്ചുപോയത്.