കളിക്കിടെ കടലിൽ പോയ ഫുട്ബോൾ എടുക്കാൻശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

പുതിയങ്ങാടി: പുതിയങ്ങാടി ബീച്ച് റോഡിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ പോയ ഫുട്ബോൾ എടുക്കാൻശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. അർഷിക് കളത്തിൽ (23) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തകർ ഉടനെ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയിഷ മുഹമ്മദ് ഷാഫി ദമ്പതികളുടെ മകനാണ്, സഹോദരങ്ങൾ: ആഷിഖ്, ഹർഷാദ്, റാഷിദ്. അപകടത്തിൽ പെട്ടപ്പോൾ രക്ഷപെടുത്താൻ ശ്രമിച്ച് പരിക്കേറ്റ
സുഹൃത്ത് സി.എച്ച് ജുനൈദ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: