കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

ക്രിപ്റ്റോ കറൻസി ഇടപാടിൻ്റെ പേരിൽ നിക്ഷേപകരിൽ നിന്ന്‌ കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്‌തതായി അസി.സിറ്റി പോലീസ് കമ്മീഷണർ പി പി സദാനന്ദൻ ഇന്ന് അറിയിച്ചു.

കാസർകോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ശഫീഖ്‌, കോഴിക്കോട് പാവങ്ങാട് സ്വദേശി വ സിം മുനവ്വറലി, മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബാംഗളൂർ ആസ്ഥനമാക്കി ലോങ്ങ് റിച്ച് ടെക്നോളജീസ് എന്ന പേരിൽ ഓൺലൈൻ വഴിയാണ് ആയിരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വച്ച് സമാഹരിച്ചത്. ദിനംപ്രതി വച്ച്  2 മുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് കോടികൾ സമാഹരിച്ചത്.

കണ്ണൂർ സിറ്റി പോലിസിന് നാല് മാസം മുൻപ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് ACP സദാനന്ദൻ അറിയിച്ചു.

അറസ്റ്റിലായ മുഹമ്മദ് റിയാസ് ൻ്റെ അക്കൗണ്ടിൽ 40 കോടിയും ശഫീഖിൻ്റെ അക്കൗണ്ടിൽ 32 കോടിയും സ മഹരിച്ചതായി കണ്ടെത്തിയെന്നും ACP സദാനന്ദൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: