ബ്ലഡ് ഡോണോർസ് കേരള ചാരിറ്റബിൾ സൊസൈറ്റി, തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം – ആദരസമർപ്പണം പരിപാടി നടത്തി

ബ്ലഡ് ഡോണോർസ് കേരള ചാരിറ്റബിൾ സൊസൈറ്റി, തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം – ആദരസമർപ്പണം പരിപാടി നടത്തി ഇന്നലെ കാലത്ത് പത്ത് മണിക്ക് ആരംഭിച്ച പരിപാടിയിൽ ബി ഡി കെ തലശ്ശേരി താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നിഖിൽ രവീന്ദ്രൻ സ്വാഗതവും പ്രെസിഡന്റ് റിയാസ് പി പി അധ്യക്ഷതയും വഹിച്ചു..

എ പി ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ഓൾ ഇന്ത്യാ പ്രസിഡന്റും ബ്ലഡ്‌ഡോണോർസ് കേരള സംസ്ഥാന രക്ഷാധികാരിയും- ഹ്യൂമൻ റൈട്ട്സ് ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാനും ആയ ഡോക്ടർ ഷാഹുൽ ഹമീദ് പരിപാടി ഉൽഘാടനം ചെയ്തു,
ബി ഡി കെ സംസ്ഥാന പ്രസിഡന്റും സ്ഥാപകനുമായ വിനോദ് ഭാസ്‌കർ മുഖ്യ ഭാഷണം നടത്തി..

ഗ്ലോബൽ ലോ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. ടി അശോക് കുമാർ, ലയൺസ്‌ ക്ലബ് സോണൽ പ്രെസിഡൻറ് സജിത്ത് നാരായണൻ,

ബി ഡി കെ സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കൽ, സനൽ ലാൽ സംസ്ഥാന ജനറൽ സെക്രട്ടറി, സജിത്ത് വി പി – കണ്ണൂർ ജില്ലാ പ്രസിഡന്റ്, നിഖിൽ തവറൂൽ- ജില്ലാ ജനറൽ സെക്രട്ടറി ഇൻ ചാർജ്, സതീഷ് എ വി – ബി ഡി കെ ജില്ലാ അഡ്വൈസറി ബോർഡ് ചെയർമാൻ കണ്ണൂർ, അജീഷ് തടിക്കടവ് – തലശ്ശേരി താലൂക്ക് ഇൻ ചാർജ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു..

ചടങ്ങിൽ കോവിഡ് കാലത്ത് ഭയമില്ലാതെ ജീവിക്കാൻ മയ്യഴിക്കാരെ പ്രാപ്തരാക്കാൻ മുന്നിൽ നിന്നു നയിച്ച മയ്യഴി ആരോഗ്യരംഗത്തെ തേരാളികൾ ആയ ഡോക്ടർ പി പി ബിജുവിനെയും, ഡോക്ടർ പുഷ്പ ദിനരാജിനെയും സംസ്ഥാന രക്ഷാധികാരികൾ ആയ ഡോക്ടർ ഷാഹുൽ ഹമീദ്, നൗഷാദ് ബയക്കൽ എന്നിവർ പൊന്നാട അണിയിച്ച് പുരസ്‌കാരം നൽകി ആദരിച്ചു..

മരണാനന്തരം അവയവ ദാനം എന്ന മഹത്തായ കർമ്മം ചെയ്‌തു മൂന്നു പേർക്ക് പുതുജീവൻ നൽകിയ മയ്യഴിയുടെ പൗത്രി ബീന മനോഹരന്റെ കുടുംബത്തെ മാഹി എസ് ഐ റീന വർഗ്ഗീസ് പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു..

മികച്ച സേവനത്തിന് മലബാർ ക്യാൻസർ സെന്റർ, ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നീ ബ്ലഡ് ബാങ്കുകളെ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ പുരസ്‌കാരം നൽകി ആദരിച്ചു..

കൂടുതൽ തവണ സിംഗിൾ ഡോണർ പ്ലേറ്റ്ലെട്സ് നൽകിയ മുപ്പതോളം പേരെ വിവിധ ജില്ലാ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പുരസ്‌കാരം നൽകി ആദരിച്ചു..

രക്തദാനത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നയിച്ച ബി ഡി കെ കോഴിക്കോട് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഫവാസ് കാമ്പുറത്തിനെ ബി ഡി കെ തലശ്ശേരി രക്ഷാധികാരി- അപൂർവ രക്ത ഗ്രൂപ്പ് കോഓർഡിനേറ്റർ ആയ സമീർ പെരിങ്ങാടി പൊന്നാട അണിയിച്ച് ആദരിച്ചു..

ഏറ്റവും കൂടുതൽ തവണ SDP ദാനം ചെയ്ത നിഖിൽ രവീന്ദ്രൻ, കോവിഡ് കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച പാലിയേറ്റീവ് പ്രവർത്തകയും എയ്ഞ്ചൽസ് വിങ് ജില്ലാ ട്രെഷററും ആയ ഷാഹിന സലാം, സമീർ പെരിങ്ങാടി എന്നിവരെ ചടങ്ങിൽ സംസ്ഥാന ഭാരവാഹികൾ ആദരിച്ചു..

രക്തദാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടു നടത്തിയ ചിത്രരചന മത്സരത്തിലും പോസ്റ്റർ രചന മത്സരത്തിലും വിജയികൾ ആയവർക്കു നിഖിൽ തവരൂൽ സമ്മാനങ്ങൾ വിതരണം ചെയ്തു..

തുടർന്ന് നടന്ന ജനറൽ ബോഡിയിൽ തലശേരി താലൂക്ക് കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു..
പ്രസിഡന്റ് ആയി റിയാസ് പി പി യെയും, ജനറൽ സെക്രട്ടറി ആയി നിഖിൽ രവീന്ദ്രനെയും, , വൈസ് പ്രസിഡന്റ്മാർ ആയി ഷാനിൽ എം സി, സൈനുദിൻ കായ്യത്തു, എന്നിവരെയും

ജോയന്റ് സെക്രട്ടറിമാർ ആയി ഷുഫൈസ് മഞ്ചക്കൽ, ഷംസീർ പരിയാട്ടു എന്നിവരേയും
ട്രെഷറർ ആയി അർബാസ് സി കെ യെയും, ഉൾപ്പെടുത്തിയുള്ള ഇരുപത്തിയഞ്ചു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: