സ്‌പോർട്സ് അക്കാഡമി ഉദ്ഘാടനം ചെയ്തു


പാനൂർ: പാനൂരിന്റെ കായിക രംഗത്തിന് മുതൽകൂട്ടായി മാറുന്ന പാനൂർ സ്‌പോർട്സ് അക്കാഡമിയുടെ ഉദ്ഘാടനം സുമംഗലി ഓഡിറ്റോറിയത്തിൽ കെ. മുരളീധരൻ എം.പി നിർവ്വഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ. മുഖ്യാതിഥിയായും കേരളാ ഒളിംബിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ വിശിഷ്ടാതിഥിയായും സംസാരിച്ചു. ചടങ്ങിൽ സ്‌പോർട്സ് അക്കാഡമി പാനൂരിന്റെ ലോഗോ പ്രകാശനം പാനൂർ മുൻസിപ്പൽ ചെയർമാൻ വി. നാസർ നിർവ്വഹിച്ചു.
പാനൂരിലും സമീപ പ്രദേശങ്ങളിലുമുള്ള ക്ലബ്ബുകൾക്കും സ്‌കൂളുകൾക്കുമുള്ള സ്‌പോർട്സ് കിറ്റ് വിതരണം കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ നിർവ്വഹിച്ചു. ഇ. സുരേഷ് ബാബു, ഷിബിൽ കൂരാറ എന്നിവരെ ആദരിച്ചു. സ്‌പോർട്സ് അക്കാഡമിയുടെ പദ്ധതികളെക്കുറിപ്പ് ഇന്ത്യൻ ഹോക്കിതാരം കെ. നിയാസ് വിശദീകരിച്ചു. സ്‌പോർട്സ് അക്കാഡമി പാനൂർ പ്രസിഡന്റ് ഡോ. എം.കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഉദയഭാനു സ്വാഗതവും എ. നാസർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: