വ്യാജവാറ്റ് എതിർത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

മടപ്പുരച്ചാൽ : വ്യാജവാറ്റ് എതിർത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തെന്ന് പരാതി. മടപ്പുരച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് സാരമായ പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചത് . മടപ്പുരച്ചാൽ സ്വദേശിയായ പീറ്റർ കണ്ണനാൽ എന്നയാൾ നടത്തിവരുന്ന വ്യാജവാറ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത് .ശനിയാഴ്ച രാത്രി പീറ്ററുമായുണ്ടായ വാക്ക് തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വാഹനം തകർക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: