കോവിഡ്: ശബരിമല ദര്‍ശനത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥടകർ മലകയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദർശനത്തിന് നിശ്ചിതം എണ്ണം തീർത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവ ഉൾപ്പെടുന്നതാണ് നിർദ്ദേശങ്ങൾ.

തീർത്ഥാടകർ ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകൾ കഴുകണം, മുഖാവരണം ധരിക്കണം, കൈവശം കൈകൾ അണുമുക്തമാക്കാനുള്ള സാനിറ്റൈസർ കരുതണം എന്നിവയും നിർദ്ദേശത്തിലുണ്ട്.

സമീപകാലത്ത് കോവിഡ് വന്നവരും പനി, ചുമ, ശ്വാസതടസം, മണവും രുചിയും തിരിച്ചറിയാൻ സാധിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയും ശബരിമല ദർശനം നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

ശബരിമല ദർശനത്തിന് എത്തുന്നതിന് 24 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകരുടെ കൈവശമുണ്ടായിരിക്കണം. നിലയ്ക്കലെ കേന്ദ്രത്തിൽ അത് ഹാജരാക്കുകയും വേണം. ശബരിമലയിലേക്കുള്ള വഴിയിൽ അംഗീകൃത സർക്കാർ- സ്വകാര്യ ലാബുകളിൽ നിന്ന് കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാം റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായി എന്നതിന്റെ പേരിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു. മാത്രമല്ല നിലയ്ക്കലിലും സന്നിധാനത്തുമുൾപ്പെടെ തീർത്ഥാടകരെ തങ്ങാനും അനുവദിക്കില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: