പറശ്ശിനി മടപ്പുരയിൽ 65 കഴിഞ്ഞവർക്കും കുട്ടികൾക്കും കർശന നിയന്ത്രണം

10 / 100

പറശ്ശിനിക്കടവ്: കോവിഡ് ജാഗ്രതാ നിർദേശം മാനിച്ച് പറശ്ശിനി മടപ്പുരയിൽ പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർക്കും ദർശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരേസമയം 20 ൽ കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. ഈ കാര്യങ്ങളിൽ ഭക്തർ പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റുമായി സഹകരിക്കണമെന്ന് മടപ്പുര അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: