കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മൂന്നുപേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ കാവിന്‌ സമീപത്ത് കാറും ഓട്ടോയും കൂടിയിടിച്ച് സ്വകാര്യ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ടു പേർക്കും നിസ്സാര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അഴീക്കോട് ചാലിൽ സ്വദേശി കെ.പി.സജീവനെ (53) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഓട്ടോയും തളിപറമ്പ് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് ഇടിച്ചത്.

കാർ നിയന്ത്രണംതെറ്റി സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. വളപട്ടണം പോലീസ് സ്റ്റേഷൻ എഎസ്.ഐ. ഫ്രാൻസിസ്, പോലീസ് കോൺസ്റ്റബിൾ സുഭാഷ് പാപ്പിനിശ്ശേരി എന്നിവരുടെ സംയോജിതമായ ഇടപെടൽ കാരണം കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിനിടയിലും ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വൈകാതെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിക്കാനായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: