പുലികളിയുടെ ആശാൻ വിടവാങ്ങി

ആറ് പതിറ്റാണ്ടിലേറെ പുലികളിയില്‍ സജീവമായിരുന്ന ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കല്ലൂര്‍ നായരങ്ങാടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പുലി വരയും പുലിത്താളവും എന്നും ഹരമായിരുന്ന ചാതുണ്ണിക്ക് , തന്റെ 16ാം വയസിലാണ് ആദ്യമായി പുലി വേഷമിട്ടത്. പിന്നീട് അറുപത് വര്‍ഷത്തോളം തൃശ്ശൂരിലെ പുലികളി രംഗത്ത് അദ്ദേഹം തിളങ്ങിനിന്നു. ഏറെ കാലം പുലി വേഷമിട്ട അദ്ദേഹം പുലികളിയിലെ കാരണവര്‍ ആയി. കുട വയര്‍ ഇല്ലാതെ ശ്രദ്ദിക്കപ്പെട്ട അപൂര്‍വം പുലി കളിക്കാരില്‍ ഒരാളായിരുന്നു ചാതുണ്ണി.വയറില്‍ പുലി മുഖം വരക്കുന്നത് ഇഷ്‌ടമല്ലാത്തതിനാല്‍, പുലി മുഖം വരച്ചിരുന്നില്ല. ഉലക്കയ്ക്കു മുകളില്‍ പുലി കളിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്നു ചാതുണ്ണി. 2017ലായിരുന്നു ചാത്തുണ്ണി അവസാനമായി പുലിവേഷമിട്ടത്. ഏതാണ്ട് എല്ലാ പുലി സംഘങ്ങള്‍ക്കും വേണ്ടി തട്ടത്ത് ഇറങ്ങിയ ചരിത്രം ചാത്തുണ്ണിക്കുണ്ട്. 2017 ഇല്‍ തൃശ്ശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ വീണ് കാലിനു പരിക്കേറ്റത്തോടെയാണ് ചാത്തുണ്ണി ആശാന്‍ പുലി കളിയോട് വിട പറഞ്ഞത്.രണ്ടുപേര്‍ തോളില്‍ ചുവക്കുന്ന ഉലക്കയില്‍ കയറിനിന്ന് പുലിയാട്ടം നടത്തിയ കാലംതൊട്ട് ചാത്തുണ്ണിയുണ്ട്. പതിനാറാമത്തെ വയസ്സിലാണ് ചാത്തുണ്ണിയുടെ ആദ്യ പുലിജന്മം. അന്നു പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു. പിന്നീടിങ്ങോട്ട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടുകളോളം വേഷമിട്ടു. 2017 ല്‍ അയ്യന്തോളിനുവേണ്ടിയായിരുന്നു ചാത്തുണ്ണിപ്പുലി നഗരത്തിലിറങ്ങിയത്. 41 ദിവസത്തെ പ്രത്യേത വൃതം നോറ്റാണ് അദ്ദേഹം പുലിവേഷത്തിനായെത്തുക. പുലിമടയില്‍ പാട്ടുപാടിയും തമാശകള്‍പറഞ്ഞും ചാത്തുണ്ണിയും ഉണ്ടാകാറുണ്ട്. ആശാരിപ്പണിയായിരുന്നു ചാത്തുണ്ണിയുടെ ഉപജീവനമാര്‍ഗ്ഗം. വടക്കേ സ്റ്റാന്റില്‍ വീണ ചാത്തുണ്ണിക്ക് ഇടുപ്പെല്ലില്‍ പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയ ഡോക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: