എടയന്നൂർ പൊതുജനാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ അഭാവം ; കോൺഗ്രസ്സ് കീഴല്ലൂർ മണ്ഡലം കമ്മിറ്റി നിവേദനം നൽകി

എടയന്നൂർ : എടയന്നൂർ പൊതുജനാരോഗ്യകേന്ദ്രത്തിൽ (പി.എച്ച്.എസി) ഒരു മാസകാലമായി സ്ഥിരമായി ഡോക്ടറുടെ സേവനമില്ലാതെ പ്രദേശവാസികളും, രോഗികളും വലിയ പ്രയാസം അനുഭവിക്കുകയാണ്.ഈ വിവരം പ്രദേശവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹോസ്പിറ്റൽ സന്ദർശിക്കുകയും, ഡോക്ടർ ഇല്ല എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ കോൺഗ്രസ്സ് കീഴല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക് മുമ്പാകെ പരാതി നൽകി. കോൺഗ്രസ്സ് കീഴല്ലൂർ മണ്ഡലം പ്രസിഡന്റ്‌ പ്രശാന്തൻ കൊതേരി, ദീപേഷ് എടയന്നൂർ, ഷിബിൻ.കെ.പി, വിനീത്.പി.കെ, കെ.കെ രാജീവൻ, ചന്ദ്രൻ.കെ.കെ, ഹരികൃഷ്ണൻ പാളാട് തുടങ്ങിയവർ നേതൃത്വം നൽകി. എത്രയും പെട്ടെന്ന് തന്നെ ശാശ്വത പരിഹാരം കാണും എന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയതായും, അല്ലാത്ത പക്ഷം വലിയ പ്രക്ഷോഭവുമായി കോൺഗ്രസ്സ് മുന്നോട്ട് വരുമെന്നും പ്രശാന്ത് കൊതേരി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: