ആറളം പൂതക്കുണ്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി : ആറളം പൂതക്കുണ്ടില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂതക്കുണ്ട് സ്വദേശി അനുരാജ് (27) ന്റെ മൃതദേഹമാണ് ആറളം പുഴക്കരയില്‍ നിന്നും കണ്ടെത്തിയത്. നവംബര്‍ 4 മുതല്‍ അനുരാജിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു . പൂതക്കുണ്ടിലെ കാരായി രാജു-പരേതയായ രമണി ദമ്പതികളുടെ മകനാണ് അനുരാജ് . അയ്യപ്പൻകാവിൽ വെൽഡിങ്ങ് ആയിരുന്നു ജോലി .ആറളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി . ഏക സഹോദരി ശാലിനി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: