മിഗ് 27 ഇനി കണ്ണൂർ വിമാനത്താവളത്തിലും

കണ്ണൂർ: വിമാനത്താവളത്തിൽ എത്തുന്നവർക്ക് യുദ്ധവിമാനം കാണാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനങ്ങളിലൊന്ന് വ്യാഴാഴ്ച കണ്ണൂരിലെത്തി.
വ്യോമസേന ഉപയോഗം നിർത്തിയ വിമാനത്തിന്റെ ഡൽഹിയിൽ നിന്നുള്ള അവസാന പറക്കലായിരുന്നു കണ്ണൂരിലേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്നവർക്ക് കാണുന്നതിനായി വ്യോമസേന നൽകിയതാണ് ഈ വിമാനം.
വിമാനത്താവളത്തിന്റെ കവാടത്തിൽ ഇത് പ്രദർശനത്തിന് വെക്കും. ഇപ്പോൾ റൺവേയിൽ ഉള്ള വിമാനം അഴിച്ചെടുത്ത് പിന്നീട് യോജിപ്പിച്ചാണ് പ്രദർശനത്തിന് വെക്കുക. വ്യോമസേന ഉപേക്ഷിച്ച വിമാനം ഇങ്ങനെ ഡൽഹി വിമാനത്താവളത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായി കണ്ണൂരിലാണ് ഈ സംവിധാനം ഒരുങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: