നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ : വ്യാഴാഴ്ച രാത്രി 11.30 ഓടെ ചിറവക്കില്‍നിയന്ത്രണം വിട്ട കാര്‍ 2 സ്‌കൂട്ടറുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോരന്‍പീടിക കാനത്തില്‍ മുഹമ്മദ് ബഷീര്‍ (23)ആണ് മരിച്ചത്. കണ്ണൂരില്‍ കാര്‍ മെക്കാനിക്കാണ് ബഷീര്‍.മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരനായ പാച്ചേനി രഞ്ജിത്തിന് പരുക്കേറ്റു.ഇയാള്‍ തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജിവനക്കാരനാണ്. രഞ്ജിത്തിനെ തളിപ്പറമ്പ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അബൂബക്കര്‍ – നഫീസ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ബഷീര്‍, അഷ്‌കര്‍, നസീമ,ഖദീജ സഹോദരങ്ങള്‍ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളഏജ് മോര്‍ച്ചറിയില്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: