ആകാശവാണി സൗഹൃദ സംഗമവും ചർച്ചയും  24 ന്

കണ്ണൂർ: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ആകാശവാണി ശ്രോതാക്കളുടെ സൗഹൃദസംഗമവും ‘ഗാന്ധിയൻ ചിന്തകൾ – ആകാശവാണി പ്രക്ഷേപണത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയും സംഘടിപ്പിക്കുന്നു. 24 ന് രാവിലെ പത്ത് മുതൽ കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിലാണ് പരിപാടി.ആകാശവാണിയിലെ ‘ഗാന്ധിദർശനം’ എന്ന പരിപാടിയുടെ അവതാരകനും മുതിർന്ന പ്രക്ഷേപകനുമായ അനൗൺസർ എം എസ് വാസുദേവൻ വിശിഷ്ടാതിഥിയായിരിക്കും.ഗാന്ധിയുടെ സമഗ്രജീവിതത്തെ അടയാളപ്പെടുത്തുന്ന ഈ പരമ്പരയിൽ കേരളപ്പിറവി ദിനത്തിൽ പ്രക്ഷേപണം ചെയ്ത അധ്യായത്തിൽ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ശരിയുത്തരമയച്ച് വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.

താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9895437989, 9995527304

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: