ചരിത്രത്തിൽ ഇന്ന്: നവംബർ 8

ലോക റേഡിയോ ഗ്രാഫി ദിനം…

World town Planning day

1895- ജർമൻകാരനായ വിൽഹം കോൺറാഡ് റോണ്ട് ജൻ X – Ray (റോണ്ട് ജൻ റേ ) കണ്ടു പിടിച്ചു…. 1901 ലെ നോബൽ നേടി

1917- ബോൾ ഷവിക് അധികാരം പിടിച്ചതിനെ തുടർന്ന് Petroguard മേഖലയിൽ Leon trotsky അധികാരമേറ്റു…

1923- ജർമനിയിൽ നാസി പാർട്ടിയുടെ നേതൃത്വത്തിൽ പരാജയപ്പെട്ട അട്ടിമറി ശ്രമം… ഹിറ്റ്ലറെ രണ്ട് വർഷം തടവിലാക്കി..

1927- സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ പ്രധാന സംഭവമായ സൈമൺ കമ്മീഷൻ നിലവിൽ വന്നു…

1939- ഹിറ്റ്ലർക്കെതിരെ വധശ്രമം…

1949- ഗാന്ധിജി വധക്കേസിൽ ജസ്റ്റിസ് ആത്മാറാം ചരൺ അഗർവാൾ വിധി പ്രഖ്യാപിച്ചു…

1962- വി.കെ. കൃഷ്ണമേനോൻ പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചു…

1971- തായ് ലൻഡിൽ സൈനിക വിപ്ലവം

1972- H B O (Home Box Office) ചാനൽ നിലവിൽ വന്നു…

1987- ഇന്ത്യയിൽ നടന്ന പ്രഥമ ക്രിക്കറ്റ് ലോകകപ്പായ റിലയൻസ് കപ്പ് സമാപിച്ചു…

2008.. ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി…

2008- കൊച്ചിയെ ശിശു സൗഹൃദ നഗരമായി പ്രഖ്യാപിച്ചു…

2016- പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ 1000 രൂപ കറൻസി നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു…..

ജനനം

1656- എഡ്മണ്ട് ഹാലി – വ്യോമ നിരീക്ഷകൻ – ഹാലിസ് കോമറ്റ് കണ്ടു പിടിച്ചു…

1847- ബ്രാം സ്‌റ്റോക്കർ… ഡിറ്റക്ടീവ് നോവലിസ്റ്റ്. ഡ്രാക്കുളയുടെ കഥാകാരൻ

1869- അക്ബർ ഹൈദാരി…. ഹൈദരബാദ് നാട്ടുരാജ്യത്തിന്റെ ശിൽപി, ബ്രിട്ടീഷ് ഇന്ത്യയിൽ ഉന്നത ഔദ്യോഗിക പദവി വഹിച്ച അപൂർവം ഇന്ത്യക്കാരിൽ ഒരാൾ…

1904- ഇളംകുളം കുഞ്ഞൻ പിള്ള… മലയാള ഭാഷാ ചരിത്രകാരൻ , പണ്ഡിതൻ…

1908- രാജാറാവു.. ഇന്ത്യക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ..

1919… പി. എൽ. ദേശ് പാണ്ഡെ – കാളിദാസ സമ്മാന ജേതാവായ മറാത്തി എഴുത്തുകാരൻ..

1920- സിത്താര ദേവി – നൃത്ത സാമ്രാജ്ഞിനി എന്ന് ടാഗൂർ വിശേഷിപ്പിച്ച കഥക് നർത്തകി…

1927- ലാൽ കൃഷ്ണ അദ്വാനി എന്ന എൽ. കെ.അദ്വാനി… ബി ജെ പി യെ ഇന്നത്തെ നിലയിൽ എത്തിക്കാൻ ഏറ്റവും അധികം ത്യാഗം ചെയ്ത വ്യക്തി… മുൻ ഉപപ്രധാനമന്ത്രി.. പാർട്ടിയിൽ ലോഹ് പുരുഷ് എന്നറിയപ്പെടുന്നു…

1947… ഉഷാ ഉതുപ്പ് – പോപ്പ് ഗായിക..

ചരമം

1674- ജോൺ മിൽട്ടൺ – Paradise lost അടക്കം നിരവധി കൃതികൾ രചിച്ച ഇംഗ്ലിഷ് കവി…

1936- വി.ഒ. ചിദംബരം പിള്ള .. കപ്പലോട്ടിയ തമിഴൻ.. തൂത്തുക്കുടിക്കും ശ്രീലങ്കക്കും ഇടയിൽ ഓടിയ കപ്പലിന്റെ ഉടമസ്ഥൻ… തൂത്തുക്കുടി തുറമുഖം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു..

1953- ഇവാൻ ബുനിൻ – സാഹിത്യ നോബൽ നേടിയ പ്രഥമ റഷ്യക്കാരൻ (1933)

2014. പി.സി. സനൽ കുമാർ IAS ഹാസ്യ സാഹിത്യകാരനായ കലക്ടർ. കലക്ടർ കഥയെഴുതുകയാണ് എന്ന പുസ്തകത്തിന് 2004ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി…

2014- ബി.ഹൃദയകുമാരി – കവയിത്രി .. സുഗതകുമാരിയുടെ ചേച്ചി.. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് നേടി (ഒക്ടോബർ 8 എന്ന് മുന്നെ വന്നത് ശരിയല്ല )

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: