വെണ്മണിയിൽ ഡിവൈഎഫ്ഐ, യുവമോർച്ച സംഘർഷം; വ്യാഴാഴ്ച ഹർത്താൽ.

ചെങ്ങന്നൂർ: ചെങ്ങന്നൂരിന് സമീപം വെണ്മണിയിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ

നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.
മൂന്ന് യുവമോർച്ച പ്രവർത്തകർക്കും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കുമാണു പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ജില്ലാ, ബ്ലോക്ക് അംഗങ്ങളും ഉൾപ്പെടുന്നു. ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ചു നടത്തിയ പ്രതിഷേധത്തിനിടെയാണു സംഘർഷമുണ്ടായത്.
സംഭവത്തെ തുടർന്ന് വ്യാഴാഴ്ച വെണ്മണിയിൽ ഹർത്താൽ ആചരിക്കാൻ സിപിഎമ്മും എൻഎസ്എസ് കരയോഗ സംരക്ഷണസമിതിയും ആഹ്വാനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: