ഡിവൈഎഫ്ഐ കൂടുതല് ചെറുപ്പമാകുന്നു; ഭാരവാഹികളുടെ പരമാവധി പ്രായം 37 ആക്കാന് തീരുമാനം

തിരുവനന്തപുരം: ഡിവൈഎഫ്ഐ ഭാരവാഹികളുടെ പരമാവധി പ്രായം 37 ആക്കാന് തീരുമാനം.

ഇതോടെ നിലവിലെ സംസ്ഥാന സമിതിയില് കൊഴിഞ്ഞുപോക്കിന് സാധ്യത. സംസ്ഥാന സമ്മേളനത്തില് പുതിയ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോര്ട്ട്. കോഴിക്കോട് ഞായറാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില് എം സ്വരാജും എഎന് ഷംസീറും സ്ഥാനമൊഴിയുമ്ബോള് പകരമെത്തുക ചെറുപ്പക്കാരായിരിക്കും.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ സാന്നിധ്യത്തില് ചേര്ന്ന ഡിവൈഎഫ്ഐ സംസ്ഥാന സമിതിയുടെ ഫ്രാക്ഷനിലാണ് പ്രായപരിധി കര്ശനമാക്കാനുള്ള തീരുമാനമെടുത്തത്. 37 വയസുപിന്നിട്ട ജില്ലാഭാരവാഹികളേയും മാറ്റണമെന്നും ഫ്രാക്ഷന് നിര്ദേശമുണ്ട്.
ഫ്രാക്ഷന്റെ നിര്ദേശത്തില് നാളെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും അന്തിമതീരുമാനം.
ബുധനാഴ്ചയാണ് കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. കണ്ണൂര് ജില്ലാസെക്രട്ടറി വികെ സനോജ്, എം വിജിന് തുടങ്ങിയവരെയാണ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: