കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്ലാസ്റ്റിക് വിമുക്ത ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് ACCOLADE 2k18 നവംബർ 14,15 തീയതികളിൽ.

കണ്ണൂർ സർവകലാശാല സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വച്ചു നടത്തുന്ന ദേശീയ

മാനേജ്മെന്റ് ഫെസ്റ്റ് Accolade 2k18 പ്ലാസ്റ്റിക് വിമുക്ത ഫെസ്റ്റായി മാറും. ഇതിനോടനുബന്ധിച്ഛ് ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിതരണ സാമഗ്രികളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കാൻ തീരുമാനമായി. പ്രതീകാത്മകമായി ക്യാമ്പസ്സിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കേതര പോസ്റ്ററിൽ കൈ പതിപ്പിച്ചു പ്രതിജ്ഞ എടുത്തു. നവംബർ 14, 15 തീയ്യതികളിലായാണ് മാനേജ്മെന്റ് ഫെസ്റ്റ് നടക്കുന്നത്.
മാനേജ്മെന്റ് സംബന്ധ മത്സര ഇനങ്ങളായ മികച്ച മാനേജർ, എച്ച് ആർ ഗെയിം , ഫിനാൻസ് ഗെയിം , മാനേജ്മെന്റ് ഗെയിം, മാർക്കറ്റിംഗ് ഗെയിം, ട്രെഷർ ഹണ്ട്, ബിസിനസ്‌ ക്വിസ്, മൊബൈൽ ഫോട്ടോഗ്രഫി, ഇൻഡോർ ത്രീസ് ഫുട്ബോൾ എന്നിവ അരങ്ങേറും.

14 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ – ഹാഥ്ബൂർ ഗ്രൂപ്പ്‌ സി ഇ ഓ ശ്രീ. സലാഹുദ്ധീൻ എം മുഖ്യാതിഥി ആവും. കേരളത്തിനകത്തും പുറത്തും നിന്നായി
അഞ്ഞൂറിൽപ്പരം എം ബി എ വിദ്യാർഥികൾ പങ്കാളികളാവും.
മാങ്ങാട്ടുപറമ്പ മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. പി വിധുശേഖർ, മാനേജ്മെന്റ് വിദ്യാർത്ഥി മുഹമ്മദ് റംഷാദ് എന്നിവർ യഥാക്രമം ഫാക്കൽറ്റി കോർഡിനേറ്റർ, സ്റ്റുഡന്റ് കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കും.

കണ്ണൂരിലെ പ്രമുഖ IELTS സെന്റർ ആയ S M IELTS ആണ് ടൈറ്റിൽ സ്പോൺസർ. വിസ്മയ ഇൻഫോടെയ്ന്മെന്റ് സെന്റർ, ഡാറ്റാ പ്രിന്റിംഗ് സൊല്യൂഷൻസ്, ഡാസ്ലെർ ഏറ്റർനാ, എഡ്‌റൂട്സ് ഇന്റർനാഷണൽ, ക്യാപ്സ് ഗൈൻസ് എന്നിവരാണ് മറ്റു സ്പോൺസർമാർ.

1.5 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ആണ് വിജയികളെ കാത്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: