ദേശീയ വനിതാ കമ്മീഷന്റെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് ജോസഫൈന്
കഴിഞ്ഞ മൂന്നു മാസമുണ്ടായിട്ടും ദേശീയ വനിതാ കമ്മീഷന് ഹാദിയ സന്ദര്‍ശിക്കാനെത്തിയില്ല. രേഖ ശര്‍മ്മയുടെ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കുന്നതായും ജോസഫൈന് പറഞ്ഞു.
ഹാദിയ താമസിക്കുന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഹാദിയയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഹാദിയയാണ് തന്റെ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടത്. അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഹാദിയയെ സന്ദര്‍ശിക്കാന്‍ ഈ മാസം 27 വരെ സമയമുണ്ടെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
ഹാദിയയെ സന്ദര്‍ശിച്ചതിന് ശേഷം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ത്ത് ജോസഫൈന് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്ത്തനമില്ലെന്നായിരുന്നു ജോസഫൈന് തിരിച്ചടിച്ചത്. വ്യത്യസ്ത നിലപാട് സ്വീകരിച്ച സംസ്ഥാന വനിതാ കമ്മീഷനെ രേഖ ശര്‍മ്മ വിമര്‍ശിക്കുകയും ചെയ്തിരുന്നു.