മാവോയിസ്റ്റ് ഭീഷണി മലയോരത്തെ വിവിധ സ്ഥലങ്ങള്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉന്നതതല സംഘം സന്ദര്‍ശിച്ചു.


ഇരിട്ടി:നിലമ്പൂര്‍ വെടിവെപ്പിന്റെ വാര്‍ഷികദിനമായ നവംബര്‍ 24ന് മുമ്പ് തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ അന്ത്യശാസനം നല്‍കിയതായും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മലയോരമേഖലയില്‍ മാവോയിസ്റ്റ് സാനിധ്യം അറിയിച്ച പ്രദേശങ്ങളില്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി മഹിപാല്‍ യാദവ്,ജില്ലാ പോലീസ് മേധാവി ശിവ വിക്രം ഐ പി എസ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സന്ദര്‍ശിച്ചത്.കീഴ്പള്ളി ,വിയറ്റ്‌നാം ആറളം ഫാം ചെക്യേരി കോളനി തുടങ്ങിയ സ്ഥലങ്ങളാണ് ഉന്നത തല സംഘം സന്ദര്‍ശിച്ചത്.ആറളം പേരാവൂര്‍പോലീസ് സ്‌റ്റേഷനുകളിലും സംഘം എത്തിയിരുന്നു.


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: