കാണുമോ സിന്ധുവിന്റെ വേദന

ഇരുവൃക്കകളും തകരാറിലായ യുവതിക്ക് ജീവിതത്തിലേക്ക് വരാൻ ചികിത്സാ സഹായം വേണം . നാറാത്ത്  പഞ്ചായത്തിലെ കണ്ണാടിപറമ്പ്  മാതോടം ലക്ഷം വീട് കോളനിയിലെ അരിങ്ങളയൻ ശ്രീധരൻ കനക ദമ്പതികളുടെ മകൾ സിന്ധുവാണ് വർഷങ്ങളായി ചികിത്സയിലുള്ളത് .
നിലവിൽ ഇരു വൃക്കകളും പ്രവർത്തന  രഹിതമായ നിലയിലാണ് .
ഡയാലിസിസ് ചെയ്താണ് ജീവൻ നില നിർത്തുന്നത് .
വൃക്ക മാറ്റി വെക്കൽ മാത്രമാണ് ശാശ്വത പരിഹാരം .
ഇതുവരെയുള്ള ചികിത്സാ  ഇനത്തിൽ തന്നെ വൻ സാമ്പത്തിക ബാധ്യത ഈ നിർധന കുടുംബത്തിനുണ്ട് .
വൃക്ക മാറ്റി വെക്കൽ ചികിത്സക്ക് വേണ്ടുന്ന ഭീമമായ തുകയ്ക്ക് മുന്നിൽ ശാരീരിക വയ്യായ്മകൾ നേരിടുന്ന ഭർത്താവും മാതാപിതാക്കളും നിസ്സഹായരാണ് .
നാട്ടുകാർ  സി അനിൽ കുമാർ ചെയർമാനായും കെ പ്രകാശൻ കൺവീനർ ആയും സി വി സലാം ട്രഷററുമായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .
കണ്ണൂർ സൗത്ത് ബസാർ എസ് ബി ഐ  ശാഖയിൽ SB  A/c No  37051548919 IFSC
SBIN0008551, MICR 670002005 എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് .
 ഫോൺ :  9446418020
.                :9400596724

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: