അക്രമം മൂന്ന് പേർക്ക് പരിക്ക് :ഒരാളുടെ പല്ലുകൾ അടിച്ച് കൊഴിച്ചു

പയ്യന്നൂർ : നവമി പൂജയ്ക്കിടെ മദ്യലഹരിയിലെത്തിയ സംഘം നടത്തിയ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു ഒരാളുടെ പല്ലുകൾ അടിച്ചു കൊഴിച്ചു. കുന്നരുനീരൊഴുക്കും ചാലിലെ സി എം നാരായണൻ (60), ബന്ധുക്കളായ രാജു, വേലായുധൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇക്കഴിഞ്ഞഅഞ്ചിന് രാത്രിയിലായിരുന്നു സംഭവം .കുന്നരു നീരൊഴുക്കും ചാലിലെ ചാക്യാർ മoത്തിലെ നവമി പൂജ അവസാനിക്കാനിരിക്കെയായിരുന്നു അക്രമം
പരിക്കേറ്റവരെ പയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രവേശിച്ചു. അക്രമത്തിൽ നാരായണൻ്റെ നട്ടെല്ല് തകർന്ന നിലയിലാണ് ബന്ധുവായ വേലായുധൻ്റെ മൂന്ന് പല്ലുകൾ അക്രമികൾ അടിച്ചു തകർത്തു. അക്രമികൾ നാരായണൻ്റെ സഹോദരിയുടെ വീട്ടിലും കയറി അക്രമം നടത്തിയിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊഴിയെടുക്കാൻ പോലീസ് ആശുപത്രിയിലെത്തി.