മദ്യ ശേഖരവുമായി യുവാവ് പിടിയിൽ

ആലക്കോട്: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.നിടിയേങ്ങപയറ്റുംചാൽ കംപ്ലാരിയിൽ താമസിക്കുന്ന കെ എസ് പ്രദീഷിനെ (27)യാണ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദും സംഘവും പിടികൂടിയത്. പോത്തുകുണ്ട്
നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ നടുവിൽ ടൗണിൽ വെച്ചാണ് 12 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്. പി. കെ. ഷിബു സി.കെ, മുഹമ്മദ് ഹാരിസ് എന്നിവരും ഉണ്ടായിരുന്നു.