കാർ തകർത്ത കേസിൽ പ്രതി അറസ്റ്റിൽ

ചന്തേര: നബിദിന ആഘോഷത്തിൻ്റെ ഭാഗമായിതോരണങ്ങൾ കെട്ടുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ യുവാവിൻ്റെ കാർ തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പടന്ന കാവുന്തല സ്വദേശി റിയാസിനെ (37) യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി രാത്രിയിലാണ് സംഭവം. പടന്ന സ്വദേശി അബ്ദുൾ മജീദിൻ്റെ മകൻ ജെംസിൻ്റെ എം.എച്ച്.14. ഡി എ 8784 നമ്പർ കാറാണ് ഇഷ്ടികയും മറ്റും ഉപയോഗിച്ച് രണ്ടംഗ സംഘം തകർത്തത്. പടന്ന സർവ്വീസ് സഹകരണ ബേങ്ക് റോഡിലായിരുന്നു. സംഭവം. പരാതിയിൽ പടന്ന കാവുന്തല സ്വദേശികളായ റിയാസ്, മുത്തലിബ് എന്നിവർക്കെതിരെ ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.അറസ്റ്റിലായ പ്രതി യെ ഇന്ന് കോടതിയിൽ ഹാജരാക്കും