പത്തനംതിട്ടയില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം; കണ്ണൂർ സ്വദേശിയായ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

പത്തനംതിട്ട: പെരുനാട്ടിൽ യുവതിക്ക് നേരേ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീതയുടെ മുഖത്താണ് കണ്ണൂർ സ്വദേശി ഭർത്താവ് ബിനീഷ് ഫിലിപ്പ് ആഡിഡ് ഒഴിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. പെരുനാട് സ്വദേശി പ്രീതയും ഭർത്താവ് കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പും ഏറെനാളായി അകന്നുകഴിയുകയാണ്. വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്ന് പെരുനാട്ടിലെത്തിയ ബിനീഷ് പ്രീത ജോലിചെയ്യുന്ന സൂപ്പർമാർക്കറ്റിലെത്തി. തുടർന്ന് പ്രീതയെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ബിനീഷിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ബിനീഷിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: