സംസ്ഥാനത്തെ ഏറ്റവും മികച്ച രക്തദാന സംഘടനകൾക്കുള്ള കേരള സർക്കാർ അംഗീകാരം BDK കണ്ണൂർ ജില്ലാ കമ്മറ്റിക്കും

കണ്ണൂർ: ദേശീയ സന്നദ്ധ രക്തദാന ദിനത്തോട് അനുബന്ധിച്ച്, സംസ്ഥാനത്തെ ഏറ്റവും മികച്ച രക്തദാന സംഘടനകൾക്കുള്ള കേരള സർക്കാർ അംഗീകാരം BDK കണ്ണൂർ ജില്ലാ കമ്മറ്റിക്കും.

കണ്ണൂർ ജില്ലയിലെ ബ്ലഡ്‌ ബാങ്കുകളിൽ കൂടുതൽ ക്യാമ്പുകളും ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാതാക്കളെ എത്തിക്കുകയും ചെയ്തത് വഴിയാണ് BDK കണ്ണൂർ ഈ പുരസ്കാരത്തിനു അർഹരായത്.

ഇന്നലെ (07/10/20) zoom മീറ്റിംഗ് വഴി ബഹു ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് zoom മീറ്റിംഗിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ശ്രീ. സജിത്ത് വി പി, ജനറൽ സെക്രട്ടറി ശ്രീ. സമീർ മുതുകുറ്റി എന്നിവർ പങ്കെടുത്തു പുരസ്‌കാരങ്ങളിൽ 8 ജില്ലകളിലായി 10 എണ്ണം ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK) സ്വന്തമാക്കി.
കാസറഗോഡ് ( കാസറഗോഡ് & കാഞ്ഞങ്ങാട് )
മലപ്പുറം (പെരിന്തൽമണ്ണ, തിരൂർ )
കണ്ണൂർ
കോഴിക്കോട്
പാലക്കാട്‌
പത്തനംതിട്ട
എറണാകുളം
തൃശൂർ
എന്നി ജില്ലകൾക്കാണ് അവാർഡ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: