സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുഭൂമിയിൽ കൃഷി ചെയ്ത ഊർപ്പള്ളിയിലെ ഏക്കറോളം വയലിലെ കൊയ്ത്തുത്സവം

കണ്ണൂർ: കേരളത്തിന്റെ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കുക, ബഹുജനങ്ങളെ കാർഷിക വൃത്തിയിൽ സജീവമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ, സേവ് ഊർപ്പള്ളി, വെങ്ങാട് സർവീസ് സഹകരണ ബാങ്ക്, വെങ്ങാട് പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഊർപ്പള്ളിയിലെ തരിശായി കിടന്നിരുന്ന ഏഴ് ഏക്കറോളം വരുന്ന വയലിൽ ലോക്ഡൗൻ കാലത്തു നെൽകൃഷി ചെയ്യുകയുണ്ടായി. ആയതിന്റെ വിളവെടുപ്പ് കൊയ്ത്ത് ഉത്സവമായി ഇന്ന് ഊർപ്പള്ളി വയലിൽ വെച്ചു നടത്തുകയുണ്ടായി. കൊയ്ത്തുത്സവം കൂത്തുപറമ്പ് സി ഐ പി എ ബിനു മോഹൻ ഉൽഘാടനം ചെയ്തു.ചടങ്ങിൽ എസ് ഐ മാരായ സന്ദീപ്.കെ.ടി, ബിജു പി, എ എസ് ഐ അനിൽകുമാർ,പോലീസ് ഉദ്യോഗസ്ഥർ ആയ സുധി.കെ.എ, രാജേഷ് കുണ്ഠൻചാൽ, വിജിത്ത്, ഷെമീർ ഊർപ്പള്ളി,കൃഷി ഓഫീസർ ആർ പ്രസാദ് മുഹമ്മദ് ക്രസന്റ്, സിപി പ്രദീപൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: