ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

4 / 100

 

മയ്യിൽ: കരിങ്കൽക്കുഴി നണിയൂരിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. നണിയൂരിലെ മൈലാട്ട് ദേവിയുടെ സ്വർണമാലയാണ് കവർന്നത്. ബുധനാഴ്ച പകൽ 12ഓടെ അടുത്തവീട്ടിൽ പോയി വരികയായിരുന്ന ഇവരോട് കരിങ്കൽക്കുഴി നണിയൂർ കനാലിന് സമീപത്ത് ബൈക്ക് നിർത്തി വഴി ചോദിക്കുകയും പെട്ടെന്ന് മാല പൊട്ടിച്ച് കടന്നു കളയുകയുമായിരുന്നു. ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: