ഇനി കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് ധൈര്യമായി വരാം

വിനോദ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കാശ്മീര്‍. പ്രകൃതിയുടെ മനോഹാരിതയും കാലവസ്ഥയുമൊക്കെ അവിടേക്ക് ആളുകളെ അടുപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി വിനോദ സഞ്ചാരികള്‍ക്ക് കാശ്മീരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സഞ്ചാരികളെ ഒഴിപ്പിച്ചത്. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി.എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഈ മാസം പത്താം തീയതി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് കാശ്മീരിലേക്ക് വരാമെന്ന് കാശ്മീര്‍ ഭരണകുടംഅറിയിച്ചു.കഴിഞ്ഞ ദിവസം കാശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി ചീഫ് സെക്രട്ടറിയും ഗവര്‍ണറുമുള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: