കൂടത്തായി കൊലപാതകം: ഷാജുവിനെ മാപ്പുസാക്ഷിയാക്കും? ശാസ്ത്രീയ പരിശോധനയ്ക്ക് വിദേശ ലാബുകള്‍

കൂടത്തായി കൊലപാതകങ്ങള്‍ സംബന്ധിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന് സൂചന. ഷാജു മാപ്പ് സാക്ഷിയായാല്‍ അത് ജോളിക്കെതിരായ ശക്തമായ തെളിവാകുമെന്ന് വിലയിരുത്തിയാണ് ഈ സാഹചര്യം പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജോളിയുടെ കുറ്റസമ്മത മൊഴിയില്‍ മാത്രമാണ് ഷാജുവിന്റെ പേരുള്ളത്.സിലിയുടെയും ആല്‍ഫൈന്റെയും മരണം കൊലപാതകമാണെന്ന് താന്‍ ഷാജുവിനോട് പറഞ്ഞിരുന്നു എന്നാണ് മൊഴി. ഷാജുവിനെതിരെ സാഹചര്യത്തെളിവോ ദൃക്‌സാക്ഷി മൊഴിയോ ഇല്ലെന്നതും ഈ മാപ്പുസാക്ഷിയെന്ന സാഹചര്യത്തിന് ബലമേകുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: