അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

വിജയദശമിനാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകള്‍. വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്.കേരളത്തിലെ വിഖ്യാത സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോണ്‍ മൂകാംബിക ക്ഷേത്രം, വടക്കന്‍ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചന്‍ പറമ്ബിലും വിദ്യാരംഭം നടക്കുന്നുണ്ട്.കല്‍മണ്ഡപത്തില്‍ പാരമ്ബര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച്‌ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധിയിടങ്ങളില്‍ സ്ഥാനാര്‍ഥികളും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാര്‍ സരസ്വതി ക്ഷേത്രത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: