സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കാം; കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

6 / 100

ന്യൂഡൽഹി: അൺലോക്ക് നാലിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതൽ 12 വരെയുളള ക്ലാസുകൾ മാത്രമായിരിക്കും സെപ്റ്റംബർ 21 മുതൽ ആരംഭിക്കുക. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി.

സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസർ ഉപയോഗിക്കണം, തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുൾപ്പടെയുളള കാര്യങ്ങൾ ശ്രദ്ധിക്കണം. വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണം, ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഓൺലൈൻ, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: