നാളെ മുതൽ കണ്ണൂർ ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം എന്ന് വ്യാജ പ്രചാരണം

5 / 100 SEO Score


നാളെ മുതല്‍ കണ്ണൂര്‍ ജില്ലയിലാകെ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജസന്ദേശം. ഏപ്രില്‍ 22ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സമയത്ത് വന്ന വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രീകൃത രീതിയിലുള്ള ഹോം ഡെലിവറി സംവിധാനം ജില്ലയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രാദേശികമായി അതത് തദ്ദേശ സ്ഥാപനത്തിന്റെ തീരുമാനത്തോടെയാണ് നിലവില്‍ ഹോം ഡെലിവറി സംവിധാനം നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: