തളിപ്പറമ്പ്∙ കണ്ണൂർ വിജിലൻസ് സിഐ ടി.പി. സുമേഷിന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഒരാൾക്ക് 10,000 രൂപ നഷ്ടപ്പെട്ടു. സുമേഷ് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സുഹൃത്തുക്കൾക്ക് ലഭിച്ചത്. സുമേഷിന്റെ സുഹൃത്തുക്കൾക്കാണ് പ്രധാനമായും സന്ദേശങ്ങൾ ലഭിച്ചത്.

എനിക്ക് സഹായം ആവശ്യമുണ്ടെന്നും 10,000 രൂപ വേണമെന്നുമുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിച്ചത്. ഇതു കണ്ട് ഒരാൾ പണം അയക്കുകയും ചെയ്തു. നിരവധി പേർക്ക് സന്ദേശം കിട്ടിയതോടെ സുമേഷുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്. അക്കൗണ്ട് വ്യാജമാണെന്നും ആരും പണം നൽകരുതെന്നും പറഞ്ഞു.

ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കണ്ണൂർ വിജിലൻസ് സിഐ ആയി അദ്ദേഹം ചുമതല ഏറ്റത്.

——————————
*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!