കളിക്കുന്നതിനിടയിൽ ഏഴ് വയസുകാരൻ കിണറ്റിൽ വിണ് മരിച്ചു.

9 / 100 SEO Score


പഴയങ്ങാടി: കളിക്കുന്നതിനിടയിൽ കിണറിൽ വിണ് ബാലൻ മരിച്ചു മാടായിപ്പാറ വാഹി ഹൂദ ഇംഗ്ലിഷ് മിഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ സഹൽ ആണ് മരണപ്പെട്ടത്.മാട്ടൂൽ അതിർത്തിയിലെ വിടിന് സമീപമുള്ള നിർമ്മാണം നടക്കുന്ന വാടക കോട്ടേഴ്സിലെ കിണറ്റിൽ വിണാണ് സ ഹ ൽ മരണപ്പെട്ടത്..തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് രാത്രി ഏഴ് മണിയോടെ കിണറ്റിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.മാട്ടൂൽ അതിർത്തിയിലെ അറക്കവളപ്പിൽ ജമീലയുടെയും പി.വി.ഷിറോസ് ദമ്പ തിക ളു ടെ യും മ കനാണ്. ഏക സഹോദരൻ ഹംദാൻ. പഴയങ്ങാടി പോലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മാട്ടൂൽ മൂസാക്കാൻ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: