എസ്.ഡി.പി.ഐ കണ്ണൂർ കാൾടെക്സിൽ നടത്തിയ ദേശീയപാത ഉപരോധം പോലീസ് ലാത്തിചാർജും ജലപീരങ്കിയും പ്രയോഗിച്ചു പിരിച്ചുവിട്ടു

5 / 100 SEO Score

എസ്.ഡി.പി.ഐ – പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ ദേശീയപാത ഉപരോധം പോലീസ് ജലപീരങ്കിയും ടിയർഗ്യാസും ഉപയോഗിച്ച് പിരിച്ചുവിട്ടു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ഉടനെയാണ് പോലീസ് ജലപീരങ്കിയും ലാത്തിചാർജും നടത്തിയത്. തുടർന്നു ടിയർഗ്യാസ് പ്രയോഗവും നടത്തി.

അഴീക്കോട് മണ്ഡലം സെക്രട്ടറി ടി കെ നവാസിന് കണ്ണിന് ലാത്തിയടിയേറ്റു. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സമരം തുടങ്ങിയത്. യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് സമരക്കാർക്കു നേരെ ലാത്തിവീശുകയായിരുന്നെന്നു നേതാക്കൾ ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: