കപ്പൽ പൊളിക്കെതിരെ ‘കാവ്യാരവം’ പ്രതിഷേധ കവിയരങ്ങ്

അഴീക്കലിൽ പ്രവർത്തിക്കുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ( സിൽക്ക് ) വളപട്ടണം പുഴയിൽ വെച്ച് കപ്പൽ പൊളിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ കവിയരങ്ങ് സംഘടിപ്പിച്ചു. രാജേഷ് വാര്യർ ഉൽഘാടനം ചെയ്തു. സിൽക്കിൽ നടക്കുന്ന കപ്പൽപ്പൊളി സമീപവാസികളിൽ രോഗം പടർത്തുന്നതായും കപ്പൽപ്പൊളി ഉടൻ അവസാനിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

രാജേഷ് വാര്യർ, കെ.എൻ. രാധാകൃഷ്ണൻ , കലാകൂടം രാജു, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ബലറാം മലപ്പട്ടം, പവിത്രൻ കണ്ണപുരം, സുധീപ് കുമാർ എന്നിവർ കവിതകൾ ചൊല്ലി.

സതീശൻ പുതിയേട്ടി, ബേബി ആനന്ദ്, റാഹിദ് ഐ സി, ബാബു ചോറോൻ, എ.പി. വിനീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: