പ​രി​യാ​ര​ത്ത് മി​നി​ലോ​റി ബ​സ് ഷെ​ല്‍​ട്ട​റി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി; മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്

പ​രി​യാ​രം: നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി ബ​സ് ഷെ​ല്‍​ട്ട​റി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി ഷെ​ല്‍​ട്ട​റി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍​ക്കും മി​നി​ലോ​റി ഡ്രൈ​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കൂ​ത്തു​പ​റ​മ്പ് കോ​ട്ട​യ​ത്ത​ങ്ങാ​ടി​യി​ലെ അ​സ്സു (65), അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഔ​ദ​ത്ത് (43), മി​നി​ലോ​റി ഡ്രൈ​വ​ര്‍ ഇ​രി​ക്കൂ​റി​ലെ മു​ഹ​മ്മ​ദ് ജാ​ഫ​ര്‍ (32) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. മൂ​വ​രേ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

അ​സു​വി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​രു​കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു​കാ​ല്‍ മു​റി​ച്ചു​മാ​റ്റി. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്‍​വ​ശം ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ഭാ​ഗ​ത്തെ ഷെ​ല്‍​ട്ട​റി​ല്‍ ഇ​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​വ​ർ അ​ഡ്മി​റ്റാ​യ രോ​ഗി​ക​ളെ കാ​ണു​ന്ന​തി​നു പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ന്നു തി​രി​ച്ചു​പോ​കു​ന്ന​തി​നു ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു വ​രു​മ്പോ​ള്‍ മ​ഴ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടാ​ണു മി​നി​ലോ​റി ഷെ​ല്‍​ട്ട​റി​ലേ​ക്കു ക​യ​റി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഷെ​ല്‍​ട്ട​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഇ​രു​ന്പു​തൂ​ണ്‍ ത​ക​ര്‍​ന്ന് ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ ഷെ​ല്‍​ട്ട​ര്‍ താ​ഴേ​ക്കു​താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ ഇ​രു​പ​തോ​ളം പേ​ര്‍ ഷെ​ല്‍​ട്ട​റി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​റ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​ത്. 

ബ​സ് വെ​യി​റ്റിം​ഗ് ഷെ​ല്‍​ട്ട​ര്‍ പൊ​ളി​ച്ചു​നീ​ക്കി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: