ജില്ലയിലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

ക​ണ്ണൂ​ർ: 2016-17 വ​ർ​ഷ​ത്തെ ബോ​ണ​സ് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ഡി​സ്ട്രി​ക് ഫ്യൂ​യ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ന്നി​ൽ പ​ണി​മു​ട​ക്ക​മ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഓ​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. പ​ണി​മു​ട​ക്ക് ഉ​ത്ത​ര​വാ​ദി ഉ​ട​മ​ക​ൾ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: