ആറളത്തെ കാട്ടാനശല്യം: 11, 12 തീയ്യതികളിൽ സംയുക്ത പരിശോധന


കാട്ടാനശല്യം രൂക്ഷമായ ആറളത്ത് ശാശ്വതമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി സംയുക്ത പരിശോധന നടത്താൻ തീരുമാനം. പൊതുമരാമത്ത്, വനം വകുപ്പുകൾ, ഐ ടി ഡി പി എന്നിവയിലെ ഉദ്യോഗസ്ഥർ ആഗസ്റ്റ് 11, 12 തീയ്യതികളിൽ സംയുക്ത പരിശോധന നടത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. തുടർന്ന് അടിയന്തര റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.
കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ ഡി എം കെ കെ ദിവാകരൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ കെ ജിഷാ കുമാരി, ആറളം വൈൽഡ് വാർഡൻ പി സന്തോഷ് കുമാർ, ടി ആർ ഡി എം സൈറ്റ് മാനേജർ കെ വി അനൂപ്, ഐ ടി ഡി പി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ കെ ബിന്ദു, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സുധീർ നേരോത്ത്, അഖിൽ നാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: