അഫ്‌ലഹ് ഫറാസിന്റെ മരണം;
പ്രതികളെ പിടികൂടാത്തത്‌ ആശങ്കാജനകം.
എസ്.എസ്.എഫ്

കണ്ണൂർ : തലശ്ശേരിയിൽ വെച്ച് ജൂലൈ 20 ന് നടന്ന അപകടത്തിൽ മരണപെട്ട എസ് എസ് എഫ് ചമ്പാട് സെക്ടർ സെക്രട്ടറി അഫ് ലഹ് ഫറാസിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാത്തത്‌ ആശങ്കാജനകമെന്ന് എസ് എസ് എഫ് കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു . ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്ന വ്യക്തമായ തെളിവ് കിട്ടിയിട്ടും പോലീസ് നിസ്സംഗത പാലിക്കുന്നത് ദുരൂഹമാണ്. പ്രതിക്കെതിരെ സംഭവത്തില്‍ തലശ്ശേരി പോലിസ് നരഹത്യക്ക് കേസെടുത്തെങ്കിലും അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിൽ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ പോലീസിനായില്ല. നഗരമധ്യത്തിലടക്കം വാഹനങ്ങൾ കൊണ്ട് അഭ്യാസം കാണിക്കുകയും അപകടങ്ങൾ സ്ഥിരസംഭവമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പോലീസും, മോട്ടോർ വാഹന വകുപ്പും തയ്യറാവണമെന്നും ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. എസ് എസ് എഫ് ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അനസ് അമാനി അധ്യക്ഷത വഹിച്ചു. ഷംസീർ കടാങ്കോട്, സൈഫുദ്ധീൻ പെരളശ്ശേരി, ശകീർ നെട്ടൂർ, ബഷീർ പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: