കശുമാവിൻ തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം കുഞ്ഞുമോന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു

ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പിൽ കശുമാവിൻതോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം കഴിഞ്ഞമാസം എട്ടിന് കാണാതായ കുഞ്ഞുമോന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

തുടരന്വേഷണത്തിന്റെഭാഗമായി അസ്ഥികൂടം ശ്രീകണ്ഠപുരം പോലീസ് ഡി.എൻ.എ. പരിശോധനക്കയയ്ക്കും. കോടതി അനുമതിയോടെ കുഞ്ഞുമോന്റെ ബന്ധുക്കളിൽനിന്നും സാമ്പിൾ ശേഖരിച്ചാണ് പരിശോധനയ്ക്കയയ്ക്കുന്നത്.

പയ്യാവൂർ റോഡിൽ നെടുങ്ങോത്തിനും ചുണ്ടപ്പറമ്പിനുമിടയിൽ കശുവണ്ടിത്തോട്ടത്തിലാണ് വ്യാഴാഴ്ച വൈകീട്ട് അസ്ഥികൂടം കണ്ടെത്തിയത്. ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടത്തിനടുത്ത് നിന്ന് ലുങ്കി, ടീ ഷർട്ട്, കണ്ണട, ഒരു ജോഡി നീല ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം എട്ടുമുതൽ കാണാതായ നെടുങ്ങോത്തെ കൊച്ചുവീട്ടിൽ കുഞ്ഞുമോൻ (ഉണ്ണി-65) ഉപയോഗിച്ച സാധനങ്ങളാണിതെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

ഇക്കാര്യം ധരിപ്പിച്ചതോടെ ബന്ധുക്കളുടെ മൊഴിയെടുത്ത പോലീസിനും ചില സൂചനകൾ ലഭിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാണ് അസ്ഥികൂടം കുഞ്ഞുമോന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചത്.

എന്നാൽ കുഞ്ഞുമോനാണെന്ന് പൂർണമായി തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ട് പോകാൻ പോലീസ് തീരുമാനിച്ചത്.

പ്രിൻസിപ്പൽ എസ്.ഐ. സുബീഷ്‌മോൻ, എസ്.ഐ. എ.വി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: